Kerala

ശബരിമല സന്നിധാനത്ത് ഇന്ന് മണ്ഡല പൂജ

സന്നിധാനം: മണ്ഡല മഹോത്സവത്തിന് സമാപനം കുറിച്ച് ശബരിമല സന്നിധാനത്ത് മണ്ഡല പൂജ ഇന്ന് നടക്കും. നെയ്യഭിഷേകത്തിന് ശേഷം ഉച്ചയ്ക്ക് 12 മണിയ്ക്ക് ചടങ്ങുകള്‍ക്ക് തുടക്കമാകും. 25 കലശാഭിഷേകവും കളഭാഭിഷേകവുമാണ് മണ്ഡലപൂജയുടെ പ്രധാന ചടങ്ങുകള്‍. ആറന്‍മുള ക്ഷേത്രത്തില്‍ നിന്നെത്തിച്ച തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തിയായിരിക്കും ചടങ്ങുകള്‍.

മണ്ഡല പൂജ കഴിഞ്ഞ് അടയ്ക്കുന്ന നട മൂന്ന് മണിക്ക് വീണ്ടും തുറക്കും. രാത്രി പത്ത്മണിക്ക് ഹരിവരാസനം പാടി നടയടയ്ക്കുന്നതോടെ മണ്ഡലക്കാലത്തിന് പരിസമാപ്തിയാകും. മുപ്പതാം തീയതി മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട വീണ്ടും തുറക്കും.

അതേസമയം, ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി ശബരിമല കര്‍മ്മ സമിതിയും ഹിന്ദുസംഘടനകളുടേയും നേതൃത്ത്വത്തില്‍ സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതി ഇന്നലെ വൈകിട്ട് നടന്നു. പരിപാടിയില്‍ 765 കിലോമീറ്ററില്‍ ലക്ഷക്കണക്കിനു ഭക്തര്‍ അണിനിരന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top