തിരുവനന്തപുരം: ഇടതു മുന്നണി വിപുലീകരിച്ചു. എല്‍ജെഡി. കേരള കോണ്ഡഗ്രസ് ബി, ഐഎന്‍എല്‍, ജനാതിപത്യ കോണ്‍ഗ്രസ് എന്നീ നാല് പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് വിപുലീകരിച്ചത്. എല്‍ഡിഎഫ് യോഗത്തിന് ശേഷമാണ് തീരുമാനം.
മുന്നണി വിപുലീകരണത്തിന് നേതൃയോഗത്തിന്റെ അനുമതി ലഭിച്ചു. ഘടകകക്ഷിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് ജനാതിപത്യ കേരളാകോണ്‍ഗ്രസ് പ്രതികരിച്ചു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന് വിശദീകരിച്ചു.