Kerala

മല ചവിട്ടാന്‍ 300 യുവതികള്‍, സുരക്ഷയൊരുക്കാന്‍ 1000 പുരുഷന്‍മാരും എത്തുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കോഴിക്കോട്: മണ്ഡല പൂജാദിനത്തിന് മുമ്പ് സന്നിധാനത്ത് നവോത്ഥാന തിരി തെളിക്കാന്‍ മുന്നൂറോളം യുവതികള്‍ തയ്യാറായി നില്‍ക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഒപ്പം ഇവര്‍ക്ക് സുരക്ഷയൊരുക്കാന്‍ ആയിരം പുരുഷന്‍മാരുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

യുവതികളുടെ കൂട്ടത്തോടെയുള്ള ഈ വരവിന് മുന്നോടിയായുള്ള പരീക്ഷണം എന്ന നിലയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ മലയിലേക്ക് യുവതികളെത്തിയത്. ശക്തമായ പ്രതിഷേധം കാരണം ഇവര്‍ക്ക് പിന്‍മാറേണ്ടി വന്നെങ്കിലും എന്ത് വിലകൊടുത്തും ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് തയ്യാറെടുപ്പിലാണ് ഇവര്‍.

തലശ്ശേരി, വടകര, കൊയിലാണ്ടി മേഖലകളിലെ ചില സി.പി.ഐ.എം.എല്‍ പ്രവര്‍ത്തകരും തീവ്ര ഇടതു പ്രവര്‍ത്തകരുമാണ് അടുത്ത വരവിന് നേതൃത്വം നല്‍കുന്നത്. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന് ഫേസ്ബുക്ക് പേജ് വഴിയും ചില രഹസ്യ വാട്സാപ്പ് ഗ്രൂപ്പ് വഴിയുമാണ് ഇവര്‍ പ്രചാരണം നടത്തുന്നത്.

ഇന്നലെ സന്നിധാനത്ത് ശക്തമായ പ്രതിഷേധമുണ്ടായതിനാല്‍ മടങ്ങേണ്ടി വന്ന കൊയിലാണ്ടി സ്വദേശി ബിന്ദുവും ഇവരുടെ ഗ്രൂപ്പിലെ അംഗമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top