Kerala

പ്രതിഷേധം കടുക്കുന്നു; മനിതി സംഘത്തിന് നേരെ ചീമുട്ടയേറ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ തിരുവനന്തപുരത്തെത്തിയ മനിതി സംഘത്തിന് നേരെ പ്രതിഷേധം കടുക്കുന്നു. തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനിലാണ് ബി.ജെ.പിയുടെയും യുവമോര്‍ച്ചയുടെയും നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയത്.

മുഖ്യമന്ത്രിയെ കാണാന്‍ ഇന്നലെ രാത്രിയോടെയാണ് ഇവര്‍ തലസ്ഥാനത്ത് എത്തിയത്. എന്നാല്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ച് പോകുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു.

റെയില്‍വെ സ്റ്റേഷനില്‍ എത്തിയ വസുമതി, മുത്തുമണി, യാത്ര എന്നിവര്‍ക്ക് നേരെയാണ് പ്രതിഷേധമുണ്ടായത്. തുടര്‍ന്ന് പൊലീസ് സുരക്ഷയോടെയാണ് ഇവരെ ട്രെയിനില്‍ കയറ്റിയത്. ഇവര്‍ കയറിയ ട്രെയിനിന് നേരെ ചീമുട്ടയേറും ആക്രമണവും ഉണ്ടായി. മാത്രമല്ല ട്രെയിന്‍ തടയാന്‍ വരെ ശ്രമമുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top