തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പൊലീസ് തിരിച്ചിറക്കിയതില്‍ ശക്തമായ പ്രതിഷേധവുമായി ഭരണപരിഷ്ക്കാര കമ്മിഷന് അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാന്ദന്.
ക്രമസമാധാന പാലന ചുമതലയുള്ള പൊലീസുകാര്‍ കാഴ്ചക്കാരായി മാറുന്നത് ശരിയല്ലെന്നും ശബരിമലയില്‍ എത്തിയ യുവതികളുടെ വീട് ആക്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും വി.എസ് പ്രതികരിച്ചു.
ഇന്ന് രാവിലെയാണ് മലപ്പുറം സ്വദേശിയായ കനകദുര്‍ഗയും കോഴിക്കോട് സ്വദേശി ബിന്ദുവും പൊലീസ് സംരക്ഷണയില്‍ സന്നിധാനത്തിന് സമീപം വരെ എത്തിയത്. എന്നാല്‍ ഭക്തരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ പൊലീസ് തിരിച്ചിറക്കുകയായിരുന്നു.