Kerala

15000 രൂപയുടെ മോബൈല്‍ ഫോണ്‍ 3200 രൂപയ്ക്ക്; തട്ടിപ്പില്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍

കൊച്ചി: വിലപിടിപ്പുള്ള മോബൈല്‍ ഫോണ്‍ 3200 രൂപയ്ക്ക് കിട്ടുമെന്ന് കേട്ടപ്പോള്‍ എല്ലാവരും ചാടി വീണു. എന്നാല്‍ ഫോണ്‍ പ്രതീക്ഷിച്ചിരുന്ന പാര്‍സലില്‍ വെറും 100 രൂപയ്ക്കു താഴെ മാത്രം വിലവരുന്ന പ്ലാസ്റ്റിക് ബെല്‍റ്റും പഴ്‌സും മാത്രം.

15,000 രൂപയ്ക്കു മുകളില്‍ വിലയുള്ള ഫോണ്‍, മോഡല്‍ ഔട്ട് ആയതിനെ തുടര്‍ന്നു 3200 രൂപയ്ക്കു നല്‍കുന്നുവെന്നു പറഞ്ഞാണ് തട്ടിപ്പ്. നല്ല മലയാളത്തില്‍, സ്ത്രീകളാണു വിളിക്കുന്നത്. ഫോണ്‍ കയ്യില്‍ കിട്ടുമ്പോള്‍ പണം അടച്ചാല്‍ മതിയെന്നും പറയുന്നതോടെ, പലരും ഇവരുടെ ചതിക്കുഴിയില്‍ വീഴും.

പലരും പണം കൊടുത്തു പാര്‍സല്‍ വാങ്ങി വഞ്ചിതരായിട്ടുണ്ട്. പുതിയ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന കോളജ് വിദ്യാര്‍ഥികളാണു ചതിയില്‍ വീണവരില്‍ അധികവും.

പലരും പോസ്റ്റ്മാന്‍മാരോടു പരാതി പറഞ്ഞതോടെയാണു തട്ടിപ്പു പുറത്തറിയുന്നത്. തുടര്‍ന്ന്, പാര്‍സല്‍ കൈപ്പറ്റരുതെന്ന് പോസ്റ്റ്മാന്മാര്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top