ശബരിമല ദര്‍ശനത്തിനായി എരുമേലിയില്‍ എത്തിയ ആദിവാസി നേതാവ് അമ്മിണി ദര്‍ശനം നടത്താതെ മടങ്ങി. പോലീസ് നിര്‍ദേശത്തെത്തുടര്‍ന്നാണ് അമ്മിണി മടങ്ങാന്‍ തീരുമാനിച്ചത്. ഞായറാഴ്ച രാവിലെ പൊന്‍കുന്നം പോലീസ് സ്റ്റേഷനിലെത്തിയ അമ്മിണിയ്ക്ക് നിലയ്ക്കല്‍ വരെ സുരക്ഷ നല്‍കാമെന്ന് പോലീസ് അറിയിച്ചിരുന്നു.അമ്മിണിയെ എരുമേലി പോലീസ് സ്റ്റേഷനില്‍ എത്തിച്ചതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയുമായിരുന്നു.
ദര്‍ശനം നടത്താതെ അമ്മിണി മടങ്ങി
By
December 23, 2018 2:01 pm