ഏഷ്യാനെറ്റിലെ ‘ബിഗ് ബോസ്’ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിനിടയില്‍ പ്രണയത്തിലായി മലയാളികള്‍ക്കിടയില്‍ ചര്ച്ചാവിഷയമായിമാറിയ താരജോടികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും
താരങ്ങളുടെ പ്രണയം നാല് മാസം പൂര്‍ത്തിയാകുന്നതിന്റെ ആഘോഷത്തിനിടയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ച വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് പേളി മാണി. ‘പേളിഷ്-ഫ്ലൈ വിത്ത് യൂ’ എന്ന പേരിലാണ് വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുന്നത്.
പേളിയും ജെസിന് ജോര്‍ജും ചേര്‍ന്നാണ് പേളിഷിലെ ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ വരികള്‍ എഴുതിരിക്കുന്നത് പേളിയും ശ്രദ്ധാ ഡേവിസും ചേര്‍ന്നാണ്. ജെസിന് ജോര്‍ജ് തന്നെയാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.h