ബിഗ് ബോസ് പ്രണയ ജോഡികളായ പേളിയും ശ്രീനിഷും ക്രിസ്റ്റ്യന്‍ ആചാരപ്രകാരമുളള വിവാഹത്തിന് ശേഷം ഇന്ന് ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. ശ്രീനിഷിന്റെ നാടായ പാലക്കാട് വെച്ചായിരുന്നു വിവാഹം.
കൊച്ചിയിലെ മിലന് ഡിസൈന്‍, 50 ഓളം നൂലുകള്‍ ഉപയോഗിച്ച് ഡിസൈന്‍ ചെയ്ത ചില്ലി റെഡ് കാഞ്ചീപുരം സാരിയായിരുന്നു വിവാഹവേഷം. സാരിയിലുമുണ്ട് ഒരു പ്രത്യേകത. സാരിയുടെ അറ്റത്ത് പേളിയുടെയും ശ്രീനിഷിന്റെയും ചിത്രങ്ങളും നെയ്തു ചേര്‍ത്തിട്ടുണ്ട്.