Breaking News

ജിഎസ്ടി നിരക്കില്‍ ആശ്വാസം

ചരക്ക് സേവന നികുതിയില്‍ ( ജി.എസ്.ടി ) ഇളവുകള്‍ നല്‍കിയതോടെ ചില ഉത്പന്നങ്ങള്‍ക്ക് ജനുവരി ഒന്ന് മുതല്‍ വില കുറയും. 23 ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് താഴ്ത്തിയിട്ടുണ്ട്. സിമന്റ്, വാഹനഭാഗങ്ങള്‍ എന്നിവയ്ക്ക് നികുതി 28 ശതമാനമായിത്തന്നെ തുടരും.

32 ഇഞ്ച് വരെയുള്ള ടിവി, കമ്പ്യൂട്ടര്‍ മോണിറ്റര്‍, സിനിമാ ടിക്കറ്റ് , പവര്‍ ബാങ്ക്, ലിഥിയം ബാറ്ററി എന്നിവയ്ക്കും വില കുറയും.

100 രൂപ വിലയുള്ള സിനിമ ടിക്കറ്റുകള്‍ക്ക് നികുതി 18ല്‍ നിന്ന് 12 ശതമാനമായി കുറച്ചിട്ടുണ്ട്. നൂറ് രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റിന് 28ല്‍ നിന്ന് 18 ശതമാനമാക്കി. സിനിമാപ്രേക്ഷര്‍ക്ക് ഈ നിരക്ക് കുറവ് ഏറെ സന്തോഷകരമാണ്.

മുമ്പ് 18 ശതമാനം ജിഎസ്ടി ഉണ്ടായിരുന്ന മാര്‍ബിളിന് ഇനി 5 ശതമാനം നല്‍കിയാല്‍ മതിയാകും. ഭിന്നശേഷിക്കാര്‍ ഉപയോഗിക്കുന്ന വീല്‍ ചെയറുകള്‍ക്ക് 28 ശതമാനം നല്‍കിയിരിക്കുന്നത് ഇനി മുതല്‍ 5 ശതമാനമായി കുറയും.

നികുതി നിരക്ക് കുറച്ചതോടെ 5500 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലി ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം അറിയിച്ചു. കേന്ദ്ര വരുമാനം കുറയുന്നതോടെ സംസ്ഥാന സര്‍ക്കാറിനും വരുമാനം കുറയും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top