പത്തനംതിട്ട: ശബരിമലയിലെ യുവതീപ്രവേശനത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമില്ലെന്ന് ഹൈക്കോടതി നിരീക്ഷണ സമിതി. ക്രമസമാധാനപാലനം പൊലീസിന്റെ ഉത്തരവാദിത്തമാണ്. നിരീക്ഷണച്ചുമതലയാണ് സമിതിക്കുള്ളതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ സ്ഥിതിഗതികള്‍ ധരിപ്പിക്കുമെന്നും സമിതി വ്യക്തമാക്കി.
മനിതി സംഘത്തിന്റെ വരവോടെ ശബരിമലയില്‍ പ്രതിഷേധം കടുക്കുമ്പോള്‍ നിരീക്ഷക സമിതിയുടെ നിര്‍ദേശം നടപ്പാക്കുമെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാടിന് മറുപടിയായാണ് സമിതി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം കര്‍ണാടകയിലും ആന്ധ്രപ്രദേശിലും നിന്ന് കൂടുതല്‍ യുവതികള്‍ ദര്‍ശനത്തിനെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വയനാട്ടില്‍നിന്ന് ആദിവാസി നേതാവ് അമ്മിണിയും പമ്പയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.