Latest News

ശരാശരി വേഗം മണിക്കൂറില്‍ 180 കിലോമീറ്റര്‍; ബുളളറ്റ് ട്രെയിന്‍ കയറാന്‍ ഇനി അധികം കാത്തിരിക്കേണ്ട

സിനിമകളിലും വാര്‍ത്തകളിലും മാത്രം കണ്ടും കേട്ടും പരിചയമുളള ബുളളറ്റ് ട്രെയിനുകള്‍ ഒടുവില്‍ നമ്മുടെ രാജ്യത്തും എത്തിയിരിക്കുകയാണ്. പക്ഷെ യാത്ര ചെയ്യണമെങ്കില്‍ ഒരാഴ്ച്ച കൂടി കാത്തിരിക്കേണ്ടിവരും. ഈ മാസം 29നാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഏറ്റവും വേഗതയേറിയ ട്രെയിനായ ട്രെയിന്‍ 18-ന്റെ ഉദ്ഘാടനം. രാജ്യത്തെ ആദ്യ എഞ്ചിന്‍ രഹിത ട്രെയിന്‍ കൂടിയാണ് ട്രെയിന്‍-18.

ഡല്‍ഹിക്കും വാരാണസിക്കുമിടയിലുളള 820 കിലോമീറ്ററിലാണ് ബുളളറ്റ് ട്രെയിന്‍ വരുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ജനശതാബ്ദിക്ക് പകരമായി എത്തുന്ന ബുളളറ്റ് ട്രെയിന്‍ നിര്‍മ്മിച്ചത് ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ്. ട്രെയിന്‍ 18 ന്റെ പരീക്ഷണ ഓട്ടം വിജയകരമായതിന് തൊട്ട് പിന്നാലെ സമാനസ്ഥിതിയിലുള്ള നാലെണ്ണം കൂടി ഈ വര്‍ഷം നിര്‍മ്മിക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നിലവിലെ താല്‍ക്കാലിക സമയക്രമമനുസരിച്ച് രാവിലെ ആറു മണിക്ക് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് വാരണാസിയില്‍ എത്തും. തിരിച്ചുള്ള യാത്ര വാരാണസിയില്‍ നിന്ന് അന്നേ ദിവസം ഉച്ചയ്ക്ക് 2.30 ന് തുടങ്ങി രാത്രി 10.30 ന് ഡല്‍ഹിയില്‍ എത്തു

ലോകത്തെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് ട്രെയിന്‍ 18 വരുന്നത്. വൈഫൈ, ജിപിഎസ് സംവിധാനത്തിലുള്ള യാത്രാവിവിരണങ്ങള്‍, എല്‍ഇഡി ലൈറ്റുകള്‍, ബയോ വാക്വം ശുചിമുറികള്‍, മൊബൈല്‍ ചാര്‍ജിങ്ങ് പോയിന്റുകള്‍ എന്നിവ മാത്രമല്ല, പുറത്തെ കാലാവസ്ഥയ്ക്കനുസരിച്ച് ട്രെയിനിനുള്ളിലെ ചൂട് നിയന്ത്രിക്കുന്നതുവരെയുണ്ട് കാര്യങ്ങള്‍. ആകെയുള്ള കോച്ചുകളില്‍ രണ്ടെണ്ണം എക്‌സിക്യൂട്ടിവ് ആയിരിക്കും. എക്‌സിക്യൂട്ടിവ് കോച്ചുകളില്‍ 52 ഉം മറ്റുള്ളവയില്‍ 72 ഉം സീറ്റുകള്‍ വീതമായിരിക്കും ഉണ്ടാവുക.

Mahila Shakti: Meet the women behind the engineering success of the iconic Train 18 and various other locomotives, giving women empowerment in India a completely different meaning pic.twitter.com/C1qkkZbhTJ— Piyush Goyal Office (@PiyushGoyalOffc) December 18, 2018

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top