അഹമ്മദാബാദ് : രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് പാതയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2023 ഡിസംബറോടെ ഓടിത്തുടങ്ങിയേക്കും. പദ്ധതിയുടെ ഇതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ഹൈ സ്പീഡ് റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ അച്ചാല്‍ ഖരേ വ്യക്തമാക്കി. പ്രധാന നിര്‍മാണ ജോലികള്‍ 2020 മാര്‍ച്ചില്‍ ആരംഭിക്കും. 2023 ഡിസംബറോടെ ട്രെയിനുകള്‍ ഓടിച്ചുതുടങ്ങും. 3000 ത്തോളം രൂപയായിരിക്കും ടിക്കറ്റ് നിരക്കെന്നാണ് റിപ്പോര്‍ട്ടുകള്‍.