ആലപ്പുഴ: ആലപ്പുഴയില്‍ സ്കൂള്‍ ബസ്സ് മറിഞ്ഞ് മൂന്ന് കുട്ടികള്‍ക്ക് പരിക്ക്. രാമങ്കരി സഹൃദയ സ്പെഷ്യല്‍ സ്കൂളിലെ കുട്ടികള്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
മണ്‍കൂനയില്‍ ഇടിച്ച ബസ് തോടിന്റെ അരികിലേക്ക് മറിഞ്ഞാണ് അപകടം. 12 കുട്ടികളായിരുന്നു ബസിലുണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ ചമ്പക്കുളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.