ഇടുക്കി: ഇടുക്കി ചേറ്റുകുഴി പള്ളിയില്‍ വികാരിയെ മാറ്റിയതിനെതിരെ പള്ളിക്ക് മുന്നില്‍ വിശ്വാസികളുടെ പ്രതിഷേധം.
ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ചേറ്റുകുഴി സെന്റ്. ഗ്രിഗോറിയോസ് ഇടവക വികാരി കുര്യാക്കോസ് വലേലിനെ മുന്നറിയിപ്പില്ലാതെ സ്ഥലം മാറ്റിയതിനെ തുടര്‍ന്നാണ് വിശ്വാസികള്‍ പ്രതിഷേധിക്കുന്നത്. പള്ളി വികാരിയായിരുന്ന ഫാദര്‍ കുരിയാക്കോസ് വലേലിനെ തിരിച്ച് കൊണ്ടുവരണമെന്നാണ് വിശ്വാസികളുടെ ആവശ്യം.
ഓര്‍ത്തഡോക്സ് ഇടുക്കി ഭദ്രാസനാധിപനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പ്രതികാരമായാണ് തനിക്കെതിരായ നടപടിയെന്ന് ഫാ. കുര്യാക്കോസ് വലേലി നേരത്തെ ആരോപിച്ചിരുന്നു.
വികാരിയെ ചുമതലയില്‍നിന്ന് മാറ്റിയതിന്റെ യഥാര്‍ത്ഥ കാരണമറിയാതെ മറ്റൊരു വികാരിയെയും പള്ളിക്കുള്ളില്‍ പ്രവേശിപ്പിക്കില്ല എന്ന് പറഞ്ഞ് ദേവാലയം ഇന്നലെ അടച്ചുപൂട്ടിയിരുന്നു. പുതിയ വികാരി എന്‍.പി ഏലിയാസ് പള്ളി അകത്ത് നിന്ന് പൂട്ടിയാണ് ഇന്ന് കുര്‍ബാന നടത്തുന്നത്.