ലോകബാഡ്മിന്റന്ണ് ടൂര്‍ ഫൈനലില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് കിരീടം. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചു. 21-19,21-17 ആണ് സ്കോര്‍.
സിന്ധുവിന്റെ ആദ്യ ലോകബാഡ്മിന്റന്‍ ടൂര്‍ ഫൈനല്‍സ് കിരീടമാണ് ഇത്. ഈ ടൂര്‍ണമെന്റില്‍ കിരീടം ചൂടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് സിന്ധു. കഴിഞ്ഞ വര്‍ഷം സിന്ധുവിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. സെമിഫൈനലില്‍ തായ്ലന്റ് താരം റജാനോക് കിന്റാനോനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം.