ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെ പാര്‍ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ രാധാകൃഷ്ണന്റെ കാര്‍ യാത്ര വിവാദമാകുന്നു. സഹോദരന്റെ മകളുടെ വിവാഹത്തിന് കൊറോള കാറില്‍ എഎന്‍ രാധാകൃഷ്ണന് സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
ജനങ്ങള്‍ ഹര്‍ത്താലില്‍ വലയുമ്പോള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച പാര്‍ടിയുടെ സംസ്ഥാന നേതാവ് കാറില്‍ സുഖ സഞ്ചാരം നടത്തിയതിനെ കടുത്ത ഭാഷയിലാണ് പൊതുജനങ്ങള്‍ വിമര്‍ശിക്കുന്നത്.