കോഴിക്കോട് ; വിദ്യാര്‍ഥികള്‍ ഇന്ന് 7 മണിക്ക് വീടുകളിലെ ലൈറ്റുകള്‍ അണച്ച് മെഴുകുതിരി കത്തിച്ച് പ്രതിഷേധമറിയിക്കും. പതിനഞ്ച് മിനിട്ടാണ് ലൈറ്റ് അണച്ചുള്ള പ്രതിഷേധം.
ഈ പ്രതിഷേധത്തിന്റെ കാരണം തികച്ചും അഭിനന്ദനീയമാണ്. കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് കടപ്പുറത്ത് വന്നെത്തിയ ഫ്ളെമിംഗോ പക്ഷിയെ സാമൂഹ്യ ദ്രോഹികള്‍ കല്ലെറിഞ്ഞു പരിക്കേല്‍പ്പിച്ചത് മുന്‍നിര്‍ത്തിയാണ് വിദ്യാര്‍ഥികള്‍ വൈദ്യുതി വെളിച്ചം ഒഴിവാക്കി മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുന്നത്.
കടപ്പുറത്ത് എത്തിയ ദേശാടന പക്ഷിയെ ചിലര്‍ ആദ്യം കല്ലും കുപ്പിയും എറിഞ്ഞ് പരിക്കേല്‍പ്പിച്ചു. കടപ്പുറത്ത് വീണപോയ പക്ഷിയെ തുടര്‍ന്ന് തെരുവ് നായ്ക്കളും അക്രമിച്ചു. പരുക്കേറ്റ ഫ്ളെമിംഗോ മൃഗാശുപത്രിയിലെ ചികിത്സയ്ക്കിടയില്‍ മരണപ്പെട്ടു.
കൂട്ടം തെറ്റി വന്ന ഫ്ളെമിംഗോ പക്ഷി എങ്ങനെയാണ് കോഴിക്കോട്ടെ പയ്യാനെക്കല് കടപ്പുറത്ത് വന്നുപെട്ടതെന്ന് ആര്‍ക്കുമറിയില്ല. പരുക്കേറ്റ പക്ഷിയെ മൈക്കാവ് വെറ്റിനറി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ രക്ഷിക്കാനായില്ല. ദേശാടനപ്പക്ഷികളുടെ പ്രസക്തി എന്താണെന്ന് പൊതുജനത്തെ ബോധ്യപ്പെടുത്താനാണ് വിദ്യാര്‍ഥികള്‍ ഇത്തരമൊരു പ്രതിഷേധത്തിന് മുന്നിട്ടിറങ്ങുന്നത്.