എംഎല്‍എ എ.എന്‍. ഷംസീറിന്റെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ചട്ടങ്ങള്‍ മറികടന്നാണ് ഷംസീറിന്റെ ഭാര്യ ഷഹലയെ കരാര്‍ അടിസ്ഥാനത്തില്‍ സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത്.
റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയ ഡോ. എം.പി. ബിന്ദുവിനെ മറികടന്നായിരുന്നു നിയമനം. ബിന്ദുവിന്റെ ഹര്‍ജിയിലാണ് കോടതി നടപടി. ബിന്ദുവിനെ ഉടന്‍ നിയമിക്കാനും കോടതി ഉത്തരവിട്ടു. വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നാണ് ഷംസീറിന്റെ ഭാര്യക്ക് നിയമനം നല്‍കിയതെന്നായിരുന്നു പരാതി.
ജനറല്‍ കാറ്റഗറിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ വിളിച്ച വിജ്ഞാപനം ഒബിസി മുസ്ലിം എന്നാക്കി തിരുത്തിയാണ് നിയമനം നല്‍കിയതെന്നും ബിന്ദു പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.