Latest News

മൂക്കില്‍ നിന്നും രക്തം വാര്‍ന്ന് ഒഴുകിയിട്ടും വാര്‍ത്ത അവതരണം തുടര്‍ന്ന് അവതാരകന്‍; വീഡിയോ വൈറല്‍

നോര്‍ത്ത് കൊറിയ: ജോലിയോട് ആത്മാര്‍ത്ഥത കാണിക്കുന്ന ഒരു ജേര്‍ണലിസ്റ്റിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മൂക്കില്‍ നിന്നും രക്തം വാര്‍ന്ന് ഒഴുകിയിട്ടും തന്റെ വാര്‍ത്ത അവതരണം തുടരുകയാണ് കൊറിയന്‍ ചാനലായ സ്‌പോ ടിവിയുടെ അവതാരകന്‍ ജോ ഹുയിന്‍ ഇഷ. മൂക്ക് തുടച്ചപ്പോള്‍ കയ്യില്‍ രക്തം പറ്റിയിട്ടും ജോ തന്റെ വാര്‍ത്ത വായന തുടര്‍ന്നു.

 

ജോയുടെ മൂക്കില്‍ നിന്നും രക്തം വരുന്നത് ഒപ്പമുണ്ടായിരുന്ന അവതാരകന്‍ ആ സമയം കണ്ടില്ല. ജോയുടെ നേരെ വാര്‍ത്തയെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ പറഞ്ഞു കൊണ്ട് തിരിഞ്ഞപ്പോഴാണ് മൂക്കില്‍ നിന്നും രക്തം വരുന്നത് കണ്ടത്. അവതാരകന്‍ ഭയക്കുന്നതും ജോ ഒന്നും സംഭവിക്കാത്തതുപോലെ വാര്‍ത്ത വായിക്കുന്നതും വീഡിയോയില്‍ കാണാം. വാര്‍ത്ത അവതരപ്പിച്ച് തീര്‍ന്നതിന് ശേഷമാണ് ജോ മാറിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top