മീഡിയ വില്ലേജ് ടെലിവിഷന്‍ പരിസ്ഥിതി ദിനത്തിൽ പുറത്തിറക്കിയ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. പ്രകൃതി എന്ന് പേരിട്ടിരിക്കുന്ന ചിത്രം മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെ വിളിച്ചോതുന്നതാണ്.
ആധുനിക കാലഘട്ടത്തില്‍ പ്രകൃതിയുമായി മനുഷ്യന് നഷ്ടപ്പെട്ടുപോയ ബന്ധം തിരികെ പിടിക്കാന്‍ ചിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇനിയുള്ള നമ്മുടെ ആഘോഷങ്ങളും ഓരോ മരം നട്ടുകൊണ്ടായിരിക്കണമെന്ന് സൂചിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരിക്കുന്ന ഷോര്‍ട്ട് ഫിലിം ഇതിനൊടകം നിരവധി പേര് കണ്ടുകഴിഞ്ഞു. ആന്‍ മേരി ജോസ്, അനിത, തനുജ കെ ബാലന് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.അരുണിമ ജയകുമാർ, അൽഫോൻസാ ജോസഫ്, ഷിജി ജോൺസൺ എന്നിവർ ശബ്ദ സാന്നിധ്യവുമാകുന്നു.
മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം വിളിച്ചോതി ‘പ്രകൃതി’ ഷോർട്ട് ഫിലിം
By
June 5, 2019 6:09 pm