COA

രാജ്യത്തെ സര്‍വ്വകലാശാലകള്‍ സര്‍ക്കാര്‍ അംബാനിമാര്‍ക്ക് വീതിച്ചുകൊടുത്തിരിക്കുന്നു; എംഎ ബേബി

രാജ്യത്തെ സര്‍വ്വകലാശാലകള്‍ അംബാനിമാര്‍ക്ക് വീതിച്ച് കൊടുത്തിരിക്കുകയാണെന്ന് മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.എ ബേബി. യഥാര്‍ത്ഥത്തില്‍ ഇന്ത്യ അംബാനിയുടേത് മാത്രമാണെന്ന് വേണം കരുതാന്‍. ഇത് മനസിലാക്കിട്ടും വലിയ തോതില്‍ പ്രതിഷേധിക്കാനോ ചോദ്യം ചെയ്യാനോ ആരും മുന്നോട്ട് വന്നിട്ടില്ല. ആരംഭിക്കാന്‍ പോകുന്ന ഒരു സര്‍വകലാശാലയ്ക്ക് വിശിഷ്ട പദവി നല്‍കിയ ചരിത്രമാണുളളതെന്നും എംഎ ബേബി പറഞ്ഞു. സിഒഎ മെഗാ കേബിള്‍ഫെസ്റ്റിനോടനുബന്ധിച്ച് എറണാകുളത്ത് നടന്ന മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമ മേഖലയിലെ കുത്തകവല്‍ക്കരണം – വെല്ലുവിളിയും പ്രതിരോധവും എന്ന വിഷയത്തിലായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചത്. ഡെക്കാന്‍ ക്രോണിക്കിള്‍ സീനിയര്‍ എഡിറ്റര്‍ കെ.പി സേതു ആയിരുന്നു മോഡറേറ്റര്‍. ദാമോദര്‍ പ്രസാദ് ( ഡയറക്ടര്‍, എഡ്യൂക്കേഷണല്‍ മള്‍ടി മീഡിയ റിസര്‍ച്ച് സെന്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), കെ.വി. രാജന്‍ (ജനറല്‍ സെക്രട്ടറി, സിഒഎ), ആര്‍.ബി.അനില്‍ കുമാര്‍ (ചെയര്‍മാന്‍, എസ് ടി വി ) അനില്‍ പ്ലാവിയന്‍സ് (ചെയര്‍മാന്‍, ഡെന്‍ കേബിള്‍ ഓപ്പറേറ്റേര്‍ അസോസിയേഷണ്‍) തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top