Kerala

ചലച്ചിത്രമേളയില്‍ സംഘര്‍ഷം; ഡെലിഗേറ്റ് പോലീസ് പിടിയില്‍

തിരുവനന്തപുരം: ഇരുപത്തിമൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദികളിലൊന്നായ നിശാഗന്ധിയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഡെലിഗേറ്റുകളില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം.

ജൂറി ചെയര്‍മാനും ഇറാനിയന്‍ സംവിധായകനുമായ മജീദ് മജീദിയുടെ ‘മുഹമ്മദ് ദി മെസഞ്ചര്‍ ഓഫ് ഗോഡ്’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം റദ്ദാക്കിയിരുന്നു. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാലായിരുന്നു നടപടി.

എന്നാല്‍ പ്രദര്‍ശനം റദ്ദാക്കിയതിന് ശേഷവും തീയേറ്ററില്‍ തുടര്‍ന്ന ഡെലിഗേറ്റുകളെ നിര്‍ബന്ധപൂര്‍വം ഇറക്കി വിടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് പോലീസും ഡെലിഗേറ്റുകളും തമ്മില്‍ സംഘര്‍ഷമുണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top