കൊച്ചി: പിറവം പള്ളിത്തര്‍ക്ക കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നും ജസ്റ്റിസ് പി.ആര്.രാമചന്ദ്ര മേനോനും ജസ്റ്റിസ് ദേവന് രാമചന്ദ്രനും പിന്മാറി. കോടതിയുടെ നിഷ്പക്ഷത ഭാവിയില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് പിന്മാറ്റം എന്നാണ് ഇതേക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം.
ജസ്റ്റിസ് ദേവന് രാമചന്ദ്രന് അഭിഭാഷകനായിരിക്കെ യാക്കോബായ വിഭാഗത്തിന് വേണ്ടി കോടതിയില്‍ ഹാജരായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട കേസിലാണ് ദേവന് രാമചന്ദ്രന് വക്കാലത്ത് എടുത്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കൊണ്ടുള്ള ഒരു ഹര്‍ജി ഹൈക്കോടതിയില്‍ വന്ന സാഹചര്യത്തിലാണ് കോടതിയുടെ ഈ അസാധാരണ നടപടി. ഇത്തരമൊരു ഹര്‍ജി വന്ന സാഹര്യത്തില്‍ കോടതിയുടെ നിഷ്പക്ഷത ഭാവിയില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് പിന്മാറ്റമെന്ന് ജസ്റ്റിസുമാര്‍ പറഞ്ഞു.
പുതിയ ബെഞ്ച് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് തീരുമാനം എടുക്കും. ഇരുകക്ഷികളും ബെഞ്ചില്‍ വിശ്വാസം അറിയിച്ചെങ്കിലും തുടരാന്‍ താല്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.