മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് ഫലം ഓരോ നിമിഷവും മാറിമറിയുന്നു. പ്രവചനാതീതമായ ഒരു ഫോട്ടോ ഫിനിഷിലേക്കാണ് മധ്യപ്രദേശില്‍ ഫലങ്ങളുടെ ഗതി. കോണ്‍ഗ്രസ്, ബി.ജെ.പി ലീഡുകള്‍ മാറിമറിഞ്ഞു കൊണ്ടിരിക്കുകയാണ്. ഭൂരിപക്ഷം നേടി വിജയിച്ചു എന്ന തോന്നല്‍ ജനിപ്പിച്ച് പൊടുന്നനെയാണ് പല സമയങ്ങളിലും ഫലത്തില്‍ മാറ്റങ്ങള്‍ ഉണ്ടായത്. നിലവില്‍ ബി.ജെ.പി 112, കോണ്‍ഗ്രസ് 107 എന്ന നിലയിലാണ് ലീഡ് നില. എന്നാല്‍ ഈ സ്ഥിതിയും ഏത് സമയത്തും മാറിമറിയുവാനാണ് സാധ്യത.
ബി.ജെ.പിയും കോണ്‍ഗ്രസും മുഖാമുഖം പോര്‍മുഖത്ത് നില്ക്കുന്നു എന്നതിനാല്‍തന്നെ ഇരുമുന്നണികളുടെ ക്യാമ്പുകളും ആകാംക്ഷ ഭരിതമാണ്. നാല് സീറ്റില്‍ ലീഡ് ചെയ്യുന്ന ബി.എസ്.പിയുടെ നിലപാടിന് ഇതോടെ പ്രാധാന്യമേറും. നാല് സീറ്റുകളില്‍ സ്വതന്ത്രരും മുന്നേറുന്നു. ഇവര്‍ ആര്‍ക്കൊപ്പം നിലകൊള്ളും എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഏത് മുന്നണിയാണ് അധികാരമേറുക എന്നതില്‍ തീരുമാനമാവുക.