അശ്ലീല സന്ദേശമയച്ച യുവാവിന് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് നടി ഗായത്രി അരുണ്‍. രണ്ട് ലക്ഷം രൂപ തന്നാല്‍ ഒരു രാത്രിക്ക് കൂടെ വരുമോ എന്ന സന്ദേശത്തിന് താങ്കളുടെ അമ്മയുടെയും പെങ്ങളുടെയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കാമെന്നാണ് ഗായത്രി മറുപടി നല്‍കിയത്. കാര്യങ്ങള്‍ രണ്ട് പേര്‍ക്കുള്ളില്‍ രഹസ്യമായിരിക്കുമെന്നും വേണമെങ്കില്‍ ഒരു മണിക്കൂറിന് രണ്ട് ലക്ഷം നല്‍കാമെന്നും ഇയാള്‍ വാഗ്ദാനം നല്‍കുന്നുണ്ട്.
അശ്ലീല സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ടും ഇയാളുടെ പ്രൊഫൈലിന്റെ ലിങ്കുമുള്പ്പെടെ ഗായത്രി പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ സന്ദേശമയച്ച വ്യക്തിയുടെ അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയകളില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. നിരവധി പേരാണ് ഗായത്രിയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്.