കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വയ്ക്കുന്ന രാജസ്ഥാനില്‍ ഫലം ഫോട്ടോ ഫിനിഷിലേക്ക്. കോണ്‍ഗ്രസ് 110 സീറ്റുകളിലും ബിജെപി 108 സീറ്റുകളിലുമാണ് മുന്നേറുന്നത്. ബിഎസ്പി ഏഴ് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ഇതോടെ തൂക്കുസഭ വന്നാല്‍ ബിഎസ്പി നേതാവ് മായാവതിയുടെ തീരുമാനം നിര്‍ണായകമാകും. അഞ്ച് സീറ്റുകളില്‍ മറ്റുള്ളവരും ലീഡ് ചെയ്യുന്നുണ്ട്.
രാജസ്ഥാനില്‍ ഫലം ഫോട്ടോ ഫിനിഷിലേക്ക്
By
December 11, 2018 10:25 am