പിറവം: പിറവം പള്ളിക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാന്‍ പോലീസെത്തിയതിനെ തുടര്‍ന്ന് പള്ളി പരിസരത്ത് സംഘര്‍ഷാവസ്ഥ. യാക്കോബായ വിഭാഗക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും പള്ളിയുടെ ഗേറ്റ് അകത്തുനിന്ന് പൂട്ടുകയും ചെയ്തു. പോലീസിനെ അകത്തു കയറാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വൈദികരും വിശ്വാസികളും. യാക്കോബായ വിശ്വാസികളില്‍ ഒരാള്‍ പള്ളിയുടെ മുകളില്‍ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയാണ്.
പിറവം പള്ളിയില്‍ സംഘര്‍ഷാവസ്ഥ; ആത്മഹത്യഭീഷണിയുമായി വിശ്വാസികള്‍
By
December 10, 2018 3:31 pm