കോഴിക്കോട്: ഗംഭീര ഷോപ്പിങ്ങ് കഴിഞ്ഞ് കുടുംബം വീട്ടിലേക്ക് മടങ്ങി, പക്ഷെ കൂടെയുണ്ടായിരുന്ന കുട്ടിയെ മറന്നു. പൊലീസിന്റെ ഫോണ്‍വിളി എത്തിയപ്പോഴാണ് കുട്ടി കൂടെയില്ലെന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞത്. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ശനിയാഴ്ച രാത്രിയിലാണ് സംഭവം.
രാത്രി പതിനൊന്ന് മണിയോടെ ഷോപ്പിങ്ങ് മാള്‍ അടയ്ക്കുന്നതിനിടെയാണ് അഞ്ച് വയസ്സുള്ള ഇസ്വയെ സെക്യൂരിറ്റി ജീവനക്കാര്‍ മാളില്‍ ഒറ്റയ്ക്ക് കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ വനിതാ ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെട്ടു. പൊലീസ് എത്തി കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചെങ്കിലും കുട്ടിക്ക് പഠിക്കുന്ന സ്കൂളിന്റെ പേര് മാത്രമേ അറിയുമായിരുന്നുള്ളൂ.
ഇതേതുടര്‍ന്ന് കോഴിക്കോട് വനിതാ പൊലീസ് വിവിധ പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെടുകയായിരുന്നു. ഒടുവില്‍ അധ്യാപകര്‍ വഴി കുട്ടിയുടെ അച്ഛന്റെ ജേഷ്ഠന്റെ നമ്പര്‍ കണ്ടെത്തുകയും തുടര്‍ന്ന് അദ്ദേഹത്തെ വിളിക്കുകയായിരുന്നു.
രാത്രി രണ്ട് മണിയോടെ കുട്ടിയുടെ അമ്മ വനിതാ സ്റ്റേഷനിലെത്തി കുട്ടിയേയും കൂട്ടി വീട്ടിലേക്ക് തിരികെ പോവുകയായിരുന്നു. വടകര സ്വദേശിയായ കുട്ടിയുടെ പിതാവ് വിദേശത്താണ്.