തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി സനല്‍ കുമാറിന്റെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയും നഷ്ടപരിഹാരവും ലഭിച്ചില്ലന്നൊരോപിച്ച് കുടുംബം സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങി. ഭാര്യയും രണ്ടുകുട്ടികളും അമ്മയുമാണ് സത്യഗ്രഹ സമരം തുടങ്ങിയത്. സര്‍ക്കാരില്‍നിന്നും നീതി ലഭിക്കുന്നത് വരെ സമരം തുടരുമെന്ന് സനല്‍ കുമാറിന്റെ കുടുംബം പറഞ്ഞു.
ഡിവൈഎസ്പി കാറിന് മുന്നിലേക്ക് തള്ളിയിട്ടതിനെ തുര്‍ന്നാണ് സനല്‍കുമാര്‍ കൊല്ലപ്പെട്ടത്. കേസിലെ മുഖ്യ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ ജീവനൊടുക്കിയിരുന്നു.