കൊച്ചി: സെക്യൂരിറ്റി നിന്ന പൊലീസുകാരന്റെ കണ്ണില്‍ കറിയൊഴിച്ച ശേഷം പ്രതി പോലീസ് സ്റ്റേഷനില്‍നിന്നു ഓടിരക്ഷപെട്ടു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഇന്ന് പുലര്‍ച്ചെയാണു സംഭവം.
ഒട്ടേറെ മോഷണ കേസുകളിലെ പ്രതി പൊന്നാനി സ്വദേശി തഫ്സീര്‍ ദര്വേഷാണു രക്ഷപെട്ടത്. പാറാവു നിന്ന പ്രമോദ് എന്ന പൊലീസുകാരന്റെ കണ്ണില്‍, ഇന്നലെ രാത്രി നല്കിയ ഭക്ഷണത്തിലെ കറി ഒഴിച്ചാണ് പ്രതി പണിപറ്റിച്ചത്.