Kerala

കാശില്ല, 10 ലക്ഷത്തിന്റെ കാറ് വാങ്ങണം..! നിയമസഭയില്‍ ധനാഭ്യര്‍ത്ഥനയുമായി ധനമന്ത്രി

തിരുവനന്തപുരം: കാശില്ലെങ്കിലും മോടിക്ക് കുറവില്ല. പ്രളയാനന്തരം പോക്കറ്റ് കാലിയായ സര്‍ക്കാരിലേക്ക് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് ഉപധനാഭ്യര്‍ത്ഥനയുമായി ധനമന്ത്രി ടി.എം തോമസ് ഐസക്ക്.

10 ലക്ഷത്തിനു മേല്‍ വിലയുള്ള 9 വാഹനങ്ങള്‍ പുതുതായി വാങ്ങാനും എല്‍ബിഎസ് സെന്ററിന്റെ കൈവശമുള്ള ബിഎംഡബ്ല്യു കാര്‍ ടൂറിസം വകുപ്പിനു വേണ്ടി 12 ലക്ഷം രൂപയ്ക്ക് ഏറ്റെടുക്കാനുമാണ് കഴിഞ്ഞ ദിവസം ധനമന്ത്രി ധനാഭ്യര്‍ത്ഥന നടത്തിയത്.

ഈ ഉപധനാഭ്യര്‍ത്ഥനയിന്‍മേലുള്ള നിയമസഭാ ചര്‍ച്ച 10ന് നടക്കും. എന്നാല്‍, വാഹന വില അടക്കമുള്ള വിശദാംശങ്ങള്‍ ഉപധനാഭ്യര്‍ഥനയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും പകരം വാഹനം വാങ്ങാനായി പുറത്തിറക്കിയ ഉത്തരവുകളുടെ നമ്പര്‍ മാത്രമാണ് ധനാഭ്യര്‍ഥനയില്‍ ഉദ്ധരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രളയാനന്തരം ചെലവുചുരുക്കല്‍ നടപടികള്‍ നടക്കുമ്പോഴും കാറുകള്‍ പരമാവധി വാടകയ്‌ക്കെടുത്ത് ഉപയോഗിക്കണമെന്ന ധനവകുപ്പിന്റെ തന്നെ ഈ വര്‍ഷത്തെ സര്‍ക്കുലര്‍ നിലവിലിരിക്കുമ്പോഴുമൊക്കെയാണ് പുതിയ ഉപധനാഭ്യര്‍ത്ഥന എന്നതാണ് ശ്രദ്ധേയം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top