ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് കടന്ന മദ്യ രാജാവ് വിജയ് മല്യ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളില്‍ നിന്നും കടമെടുത്ത കോടിക്കണക്കിന് രൂപയുടെ നൂറുശതമാനവും തിരിച്ചടയ്ക്കാമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. കടമെടുത്ത ‘മുതല്‍’ മുഴുവനായും തിരിച്ചടയ്ക്കാമെന്നാണ് മല്യ പറയുന്നത്.
വായ്പാ തട്ടിപ്പ്, മണി ലോണ്ടറിംഗ് തുടങ്ങി നിരവധി കേസുകള്‍ നേരിടുന്ന മല്യ, കഴിഞ്ഞ രണ്ടു വര്‍ഷമായി ലണ്ടനില്‍ അഭയം തേടിയിരിക്കുകയാണ്. 9000 കോടി രൂപയിലധികമാണ് ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് മല്യ വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതിരിക്കുന്നത്. കിങ് ഫിഷര്‍ എയര്‍ലൈനിന് വേണ്ടിയാണ് പ്രധാനമായും വായ്പയെടുത്തിരിക്കുന്നത്.
2016 മാര്‍ച്ചിലാണ് 62കാരനായ മല്യ ആരുമറിയാതെ ഇന്ത്യ വിട്ടത്.