കെയ്റോ ഫിലിം ഫെസ്റ്റിവലില്‍ സുതാര്യമായ വസ്ത്രം ധരിച്ചെത്തിയ ഈജിപ്ഷ്യന്‍ നടി റാനിയ യൂസഫിനെതിരെ(44) നിയമനടപടിക്ക് സാധ്യത. റാനിയയുടെ കറുപ്പ് വസ്ത്രം രാജ്യത്തിനു നാണക്കേട് ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകരാണ് ചീഫ് പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കിയത്.
കുറ്റം തെളിയിക്കപ്പെട്ടാല്‍ അഞ്ചുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് റാനിയയ്ക്കു നേരേ ചുമത്തിയിരിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ റാനിയ മാപ്പു പറഞ്ഞു.
ഇത്തരമൊരു വിവാദം ആ വസ്ത്രം സൃഷ്ടിക്കുമെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ താന്‍ അത് ഉപേക്ഷിക്കുമായിരുന്നുവെന്നും അത്തരമൊരു വസ്ത്രം ധരിച്ചതില്‍ മാപ്പു ചോദിക്കുന്നുവെന്നും റാനിയ പറഞ്ഞു.