ഷറഫുദ്ദീനും അനു സിത്താരയും നായികാനായകന്മാരാകുന്ന ‘നീയും ഞാനും’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന് മമ്മൂട്ടിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. ത്രികോണ പ്രണയകഥ പറയുന്ന ചിത്രം എ കെ സാജനാണ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത്.
സിജു വില്സന്, വിഷ്ണു ഉണ്ണികൃഷ്ണന്, ദിലീഷ് പോത്തന്, അജു വര്‍ഗീസ്,സാദിഖ്, സുരഭി, തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഹരിനാരായണന്, സലാവുദ്ദീന്‍ കേച്ചേരി എന്നിവരുടെ ഗാനങ്ങള്‍ക്ക് വിനു തോമസ് സംഗീതം നല്കിയിരിക്കുന്നു. ക്ലിന്റോ ആന്റണിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. കോക്കേഴ്സ് ഫിലിമിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്.