Latest News

ഒട്ടകപ്പുറത്തേറി അനു സിത്താര; ജറുസലേം യാത്ര വിഡിയോ

നടി അനു സിത്താര കുറച്ചു ദിവസങ്ങളായി ജറുസലേമിലായിരുന്നു. അവിടെനിന്നുള്ള ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

ഒട്ടകത്തിന്റെ പുറത്തുകേറി യാത്ര ചെയ്യുന്നതിന്റെ വിഡിയോ ആണ് അനു സിത്താര പങ്കുവച്ചത്. ജെന്റിൽമാൻ സിനിമയിലെ ഒട്ടകത്തെ കട്ടിക്കോ എന്ന ​ഗാനത്തിനൊപ്പമാണ് വിഡിയോ. ആദ്യം ഒട്ടകത്തിന്റെ അടുത്തു നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത അനു പേടിച്ചുമാറുന്നത് വിഡിയോയിൽ കാണാം. എന്നാൽ ഒട്ടകപ്പുറത്തു കയറിയോടെ തന്റെ ഒട്ടകയാത്ര ആസ്വദിക്കുകയായിരുന്നു താരം. 

ഒട്ടകത്തിനോടുള്ള പേടി മാറിയോ എന്ന സീരിയൽ താരം അനുമോളുടെ ചോദ്യത്തിന് കുറച്ച് മാറിയെന്നും അനു സിത്താര മറുപടി നൽകിയിട്ടുണ്ട്. രസരമായ കമന്റുകളുമായി ആരാധകരും എത്തുന്നുണ്ട്. ഒട്ടകത്തെ തൊട്ട് കളിക്കരുത്.. ഒട്ടകം ഞങ്ങടെ ദേശിയ പക്ഷി ആണ്, കേട്ടിട്ടില്ലേ ഒട്ടകപ്പക്ഷി- എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന്റ പുറത്ത് ഇരിക്കുന്നത് കണ്ടാൽ തോന്നും ബൈക്ക് ഓടിക്കുവാണെന്നു- എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top