Latest News

ഭാര്യയെ മൊഴിചൊല്ലി, നട്ടപ്രാന്തെന്നാണ് പലരും വിളിച്ചു, എന്നിട്ടും അസ്ഥിക്കുപിടിച്ച യാത്രാജ്വരത്തിന് പിന്നാലെ ഒരു യുവാവ്

മിന്നുകെട്ടിയ ഭാര്യയെ മൊഴിചൊല്ലിയും ഡോക്ടര്‍ ഉദ്യോഗം ഉപേക്ഷിച്ചും യാത്രകള്‍ക്കായി മാത്രം ജീവിതം ഉഴിഞ്ഞുവെച്ച ഒരു യുവാവ്, അതാണ് കോഴിക്കോട് കടലുണ്ടി സ്വദേശി ഡോ. ബാബുസാഗര്‍.

മനുഷ്യന്‍ കെട്ടിപണിതുയര്‍ത്തിയ പതിവുശീലങ്ങളില്‍ നിന്നും ഒരു യുവാവ് മാറി ചിന്തിച്ച് തുടങ്ങിയപ്പോള്‍ സമൂഹം ഒറ്റക്കെട്ടായി അവനെ എതിര്‍ത്തു, ഒറ്റപ്പെടുത്തി എന്നിട്ടും യാത്രകളില്‍ നിന്നും പിന്‍മാറാന്‍ ബാബു തയ്യാറായില്ല. അപ്പോഴും അസ്ഥിക്കു പിടിച്ച യാത്രാജ്വരത്തിന് പിറകേ ഓടികൊണ്ടേയിരുന്നു. സ്വന്തം ഇഷ്ടങ്ങള്‍ക്കൊപ്പം മനസ് പറയുന്നത് കേട്ട് ബാബു സാഗര്‍ ഉയരങ്ങളിലേക്ക്‌ പറന്നു.

18മത്തെ വയസില്‍ ലഡാക്കിനെ കുറിച്ചൊരു കുറിപ്പ് വായിച്ചാണ് കടലുണ്ടിക്കാരന്‍ ബാബു സാഗര്‍ തന്റെ യാത്ര തുടങ്ങുന്നത്. അവിടന്നങ്ങോട്ടുള്ള ഓരോ വഴിയും അയാളുടെ യാത്രപ്രേമത്തെ കൂടുതല്‍ നിറംപിടിപ്പിച്ചകോണ്ടേയിരുന്നു. സഞ്ചാരികള്‍ക്കിടയില്‍ മണാലിയുടെ ജിന്ന് എന്നറിയപ്പെടുന്ന ബാബു സാഗര്‍ ഇപ്പോള്‍ പുതിയൊരു മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്.

മൈനസ് 30 ഡിഗ്രി തണുപ്പുള്ള ആര്‍ട്ടിക് മേഖലയില്‍ ഒരു സാഹസിക വിനോദം. 20 പേര്‍ക്ക് അവസരം ലഭിക്കുന്ന ആര്‍ടിക്ക് പോളാര്‍ എക്‌സ്പിഡിഷന്‍ എന്ന മത്സരത്തിന് ഒരുങ്ങുകയാണ് ഡോ. ബാബു സാഗര്‍. എല്ലു നുറുങ്ങുന്ന തണുപ്പത്ത്, രക്തം പോലും ഉറഞ്ഞുരുകുന്ന നാട്ടില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സാഹസിക ദൗത്യത്തിനിറങ്ങുമ്പോള്‍ ബാബു സാഗര്‍ രാജ്യത്തിന്റെ യശസ് വാനോളം ഉയര്‍ത്തുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top