Latest News

കശ്മീരില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മു: ജമ്മു കശ്മീരില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ജമ്മു ജില്ലയിലെ അഖ്‌നൂര്‍ മേഖലയില്‍ നിയന്ത്രണരേഖക്ക് സമീപമാണ് അപകടമുണ്ടായത്.

10 ഗാര്‍ഹ് വാള്‍ വിഭാഗത്തിലെ സുര്‍ജീത് സിങ്ങും 8 കുമാന്‍ റജിമെന്റിലെ സുരാജ് സിങ് ഭക്കനും ആണ് മരണപ്പെട്ടത്. സേനാവ്യൂഹം അതിര്‍ത്തിയില്‍ പെട്രോളിങ് നടത്തുന്നതിനിടെയാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top