പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹന ഫാത്തിമയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പത്തനംതിട്ട സിജെഎം കോടതിയിലാണ് രഹനയെ ഹാജരാക്കുന്നത്. തുടരന്വേഷണത്തിനായി പൊലീസ് ഇന്നലെ നല്കിയ കസ്റ്റഡി അപേക്ഷയില്‍ കോടതി വാദം കേള്‍ക്കും. ശബരിമല ദര്‍ശനത്തിനെത്തി വിവാദത്തിലായ രഹ്ന ഫാത്തിമയെ ചൊവ്വാഴ്ചയാണ് കൊച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡിലാണ് രഹന ഇപ്പോള്‍.
രഹന ഫാത്തിമയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
By
November 29, 2018 11:42 am