Kerala

ശബരിമല: യുവതികള്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത യുവാവിന് നേരെ ആക്രമണം

ശബരിമല ദര്‍ശനത്തിന് താല്‍പ്പര്യമുണ്ടെന്നറിയിച്ച് എറണാകുളം പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തിയ യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിന് നേരെ ആക്രമണം. മലപ്പുറം നിലമ്പൂര്‍ കാരക്കോട് സ്വദേശി സംഗീതിന് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ സംഗീതിനെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാരക്കോട് ക്ഷേത്രം ഉത്സവത്തിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണെന്ന് സംഗീത് ആരോപിച്ചു. നേരത്തെ യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് സംഘപരിവാര്‍ സംഘടനകള്‍ നാമജപ പ്രതിഷേധം നടത്തിയിരുന്നു. കോഴിക്കോട് സ്വദേശിനി രേഷ്മാ നിശാന്ത്, കണ്ണൂര്‍ സ്വദേശിനി ഷനിജ സതീഷും കൊല്ലം സ്വദേശിനി ധന്യ വിഎസ് എന്നിവരാണ് ശബരിമല ദര്‍ശനത്തിന് തയ്യാറായി കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top