Kerala

കൊച്ചിയില്‍ മൂന്ന് ബോഡോ തീവ്രവാദികള്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ മൂന്ന് ബോഡോ തീവ്രവാദികള്‍ അറസ്റ്റില്‍. ആസാം സ്വദേശികളായ തീവ്രവാദികളെ മണ്ണൂരില്‍ വച്ചാണ് കുന്നത്തുനാട് സിഐ അറസ്റ്റ് ചെയ്തത്. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പ്രതികളെ ആസാം പൊലീസ് എത്തി കൊണ്ടു പോകും.

ആസാം പൊലീസ് നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ആസാമില്‍ കൊലപാതക കേസുകളിലടക്കം പ്രതികളായ ഇവര്‍ കൊച്ചിയില്‍ ഇതര സംസ്ഥാന തൊഴിലാളികളാണെന്ന തരത്തില്‍ താമസിച്ച് വരികയായിരുന്നു. ഇവര്‍ കേരളത്തിലെത്തിയിട്ട് 15 ദിവസമായതായാണ് വിവരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top