ഭോപ്പാല്‍: തിരഞ്ഞെടുപ്പു നടക്കുന്ന മധ്യപ്രദേശിലും മിസോറമിലും വോട്ടെടുപ്പ് തുടങ്ങി. ഇരുസംസ്ഥാനങ്ങളിലും ആദ്യ മണിക്കൂറുകളില്‍ തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്.
മധ്യപ്രദേശിലെ 230 സീറ്റുകളിലേക്കും മിസോറമിലെ 40 സീറ്റുകളിലേക്കുമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ മുട്ടുമ്പോള്‍, മിസോറമില്‍ കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടിയായ എം.എന്‍.എഫും തമ്മിലാണ് മല്‍സരം. ചരിത്രത്തിലാദ്യമായി ബിജെപിയും രംഗത്തുണ്ട്.
മധ്യപ്രദേശില്‍ ഗ്വാളിയോര്‍ ജില്ലയിലെ ഡാഭ്ര മണ്ഡലത്തിലെ 178 നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് പോളിങ് തടസപ്പെട്ടു.