Business

സ്വര്‍ണാഭരണ നിര്‍മാണവും വില്‍പ്പനയും കേരളം മുന്നേറുന്നു

കേരളത്തെ സംബന്ധിച്ചിടത്തോളം സ്വര്‍ണം മികച്ച ആദായം നേടിത്തരുന്ന നിക്ഷേപ മാര്‍ഗമാണെന്നാണ് ജ്വല്ലറി മാനുഫാക്ച്വറേഴ്‌സ് അസോസിയേഷന്‍ കേരളയുടെ ചീഫ് പേട്രണ്‍ പിവി ജോസ് കൊച്ചിയില്‍ പറഞ്ഞു.

നോട്ട് നിരോധനം, പ്രളയം, പ്രതിസന്ധി എന്നിവയെ അതിജീവിച്ച് എളുപ്പത്തില്‍ പണമാക്കി മാറ്റാവുന്ന നിക്ഷേപമായി മലയാളികള്‍ സ്വര്‍ണത്തെ കാണുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണത്തിന് 14 ശതമാനം വില വര്‍ധനയുണ്ടായിട്ടുണ്ട്. വെറും മൂന്ന് കോടി ജനസംഖ്യ മാത്രമുള്ള കേരളത്തില്‍മാത്രം രാജ്യത്തെ മൊത്ത സ്വര്‍ണവ്യാപാരത്തിന്റെ 10.2 ശതമാനം വ്യാപാരം നടക്കുന്നുണ്ടെന്ന് പിവി ജോസ് വിശദീകരിച്ചു.

 

പിവി ജോസ്

പരിസ്ഥിതി സൗഹൃദ വ്യവസായമെന്ന നിലയില്‍ സ്വര്‍ണാഭരണ നിര്‍മാണ വ്യവസായം കേരളത്തിന് തികച്ചും അനുയോജ്യമാണ്. കേരളത്തില്‍ 2 ലക്ഷം തൊഴിലാളികള്‍ സ്വര്‍ണാഭരണ നിര്‍മാണ വ്യവസായ മേഖലയില്‍ ജോലി ചെയ്തു വരുന്നുണ്ട്. മറ്റ് രാജ്യങ്ങളിലെ വര്‍ധിച്ച വേതനം കണക്കിലെടുക്കുമ്പോള്‍ കേരളത്തിന് ഒരുപാട് തൊഴില്‍ സാധ്യതകളാണ് നിലനില്‍ക്കുന്നത്.

കേരളത്തിലെ താരതമ്യേന കുറഞ്ഞ വേതനവും മികച്ച ക്രാഫ്റ്റ്മാന്‍ ഷിപ്പും ഭാവിയില്‍ ഈ മേഖലയില്‍ വലിയ നേട്ടമുണ്ടാക്കുമെന്ന് പി.വി.ജെ എന്‍ഡോവേഴ്‌സിന്റെ ചെയര്‍മാന്‍ കൂടിയായ പിവി ജോസ് പറഞ്ഞു. കേരളത്തിലെ വധുക്കള്‍ ശരാശരി 300 മുതല്‍ 350 ഗ്രാം സ്വര്‍ണം വിവാഹത്തിന് അണിയുമ്പോള്‍ ദേശീയ ശരാശരി 100 ഗ്രാം മാത്രമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top