Business

ബജാജ് അലയന്‍സ് ഇന്‍ഷുറന്‍സിന്റെ പ്ലാങ്കത്തണ്‍ സംരംഭത്തിന് ഗിന്നസ് റെക്കോഡ്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷുററായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിക്ക് ഗിന്നസ് ലോക റെക്കോഡ്. ആരോഗ്യം പ്രോത്‌സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കമ്പനി നടത്തിയ പ്ലാങ്കത്തണ്‍ സംരംഭമാണ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്. റെക്കോഡ് എണ്ണത്തിലുള്ള ആളുകളാണ് ഒരു മിനിറ്റ് നേരത്തേക്ക് പ്ലാങ്ക് പൊസിഷന്‍ നിലനിര്‍ത്തിയത്. പൂണെയിലെ എഎഫ്എംസി ഗ്രൗണ്ടി നടന്ന അബ്‌ഡൊമിനല്‍ പ്ലാങ്ക് പരിപാടിയില്‍ 2353 പേര്‍ ചേര്‍ന്നാണ് റെക്കോഡ് കുറിച്ചത്.

ബജാജ് അലയന്‍സ് ലൈഫിന്റെ ഈ ദൗത്യത്തില്‍ ആളുകള്‍ക്ക് പ്രോത്‌സാഹനം നല്‍കുകയും പരിപാടിക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്തത് പ്രമുഖ താരവും ഫിറ്റ്‌നസില്‍ ഏറെ ശ്രദ്ധ ചെലുത്തുകയും ചെയ്യുന്ന ശില്‍പ്പ ഷെട്ടി കുന്ദ്രയാണ്. ഗിന്നസ് വേള്‍ഡ് റെക്കോഡിന്റെ ഔദ്യോഗിക വിധികര്‍ത്താവ് റിഷി നാഥ് സന്നിഹിതനായിരുന്നു. സമൂഹത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള ആളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്. പുതിയ ഗിന്നസ് റെക്കോഡ് കുറിക്കുന്നതില്‍ ഭാഗമായതിന്റെ ആവേശത്തിലായിരുന്നു എല്ലാവരും.

ലളിതവും രസകരവുമായ രീതിയില്‍ ആരോഗ്യം സംരക്ഷിക്കാന്‍ ജനങ്ങളെ പ്രോത്‌സാഹിപ്പിക്കുന്നതിനായിട്ടാണ് പ്രചാരണം സംഘടിപ്പിച്ചത്. വ്യക്തികള്‍ കൂട്ടുകാരെയും വീട്ടുകാരെയും സഹപ്രവര്‍ത്തകരെയും സോഷ്യല്‍ മീഡിയയിലൂടെ 36 സെക്കന്‍ഡ് പ്ലാങ്കിനായി വെല്ലുവിളിക്കുകയായിരുന്നു. ഇത് വൈറലായതോടെ കായിക താരങ്ങളായ സൈന നെഹ്‌വാള്‍, ഗീത ഫോഗട്ട്, ദീപ മാലിക് തുടങ്ങിയവരും ഫിറ്റ്‌നസില്‍ താല്‍പര്യമുള്ള പലരും കോര്‍പറേറ്റ് സിഇഒമാരും എല്ലാം പ്രചാരണത്തില്‍ പങ്കാളികളായി.

ബൃഹത്തായ ഫിറ്റ്‌നസ് പ്രസ്ഥാനത്തെ പ്രോത്‌സാഹിപ്പിച്ച് ഇന്ത്യയെ ആഗോള ഭൂപടത്തില്‍ എത്തിക്കുക എന്നതാണ് പ്ലാങ്കത്തണ്‍ സംരംഭത്തിലൂടെ ലക്ഷ്യമിട്ടതെന്നും ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നല്ല ആരോഗ്യം വേണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നും ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ ചന്ദ്രമോഹന്‍ മെഹ്‌റ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top