Latest News

ഭൗമനിരീക്ഷണ രംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങി ഹൈസിസ്

മുപ്പത് ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുമായി എ.എസ്.ആര്‍.ഒയുടെ ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഇേമജിങ് ഉപഗ്രഹം (ഹൈസിസ്) വ്യാഴാഴ്ച വിക്ഷേപണം ചെയ്യും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണത്തറയില്‍നിന്ന് രാവിലെ 9.59ന് പി.എസ്.എല്‍.വി സി43 റോക്കറ്റിലേറിയാവും ഹൈസിസിന്റെ കുതിപ്പ്. ഭൗമനിരീക്ഷണത്തില്‍ െഎ.എസ്.ആര്‍.ഒയുടെ പുതിയ ചുവടുവെപ്പായാണ് ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഇമേജിങ് ഉപഗ്രഹം (ഹൈസിസ്) വിലയിരുത്തപ്പെടുന്നത്.

ഇതേ റോക്കറ്റിലാണ് നാനോ, മിനി സാറ്റലൈറ്റുകളടക്കം 30 വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നത്. ഇവയില്‍ 23 എണ്ണം അമേരിക്കന്‍ ഉപഗ്രഹങ്ങളാണ്. പരിസ്ഥിതി, കാര്‍ഷിക വിളകള്‍, എണ്ണ-ധാതു പര്യവേക്ഷണങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ സാേങ്കതികവിദ്യ പ്രയോജനപ്പെടുത്തുക. ഭൂഗര്‍ഭ, പരിസ്ഥിതി ആവശ്യങ്ങള്‍ക്കുപുറമെ സൈനിക നിരീക്ഷണത്തിനും ഹൈസിസ് ഉപയോഗിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top