ചെന്നൈ: മാലിന്യ കൂമ്പാരത്തിനിടയില്‍ 36 ചാക്ക് നിരോധിച്ച നോട്ടുകള്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ചെന്നൈയ്ക്കടുത്തുള്ള മദവാര എന്ന സ്ഥലത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നിടത്താണ് മുപ്പത്തിയാറ് ചാക്കുകളിലായി നിരോധിച്ച 500,1000 നോട്ടുകള്‍ കണ്ടെത്തിയത്.
കോടികളുടെ മൂല്യമുണ്ടായിരുന്ന നോട്ട്കളാണ് ഉപേക്ഷിച്ചത്. നോട്ട്കളെല്ലാം കീറിയ അവസ്ഥയിലാണ്. രാത്രിയില്‍ ലോറിയിലാണ് ചാക്കുകളിലാക്കി നോട്ടുകള്‍ ആളൊഴിഞ്ഞ പറമ്പില്‍ എത്തിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട നോട്ടുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.