Kerala

ശബരിമല വിഷയത്തിൽ പ്രതിഷേധം; കെ.കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ യു.ഡി.എഫ്. ബഹിഷ്‌കരിക്കും

തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രിയായി ഇന്ന് ചുമതലയേല്‍ക്കുന്ന കെ.കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ യു.ഡി.എഫ്. ബഹിഷ്‌കരിക്കും. ശബരിമല വിഷയത്തിലടക്കം സര്‍ക്കാര്‍ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

അതേസമയം, ശബരിമല വിഷയത്തിലെ തുടര്‍നിലപാടും കെ.ടി ജലീലിനെതിരായ സമരങ്ങളും തീരുമാനിക്കാന്‍ യു.ഡി.എഫ് ഏകോപനസമിതിയോഗം അല്‍പസമയത്തിനകം കന്റോണ്‍മെന്റ് ഹൗസില്‍ ചേരും.

യോഗത്തില്‍ ശബരിമല നിരോധനാജ്ഞ ഉള്‍പ്പടെ പൊലീസിന്റ നിയന്ത്രണങ്ങള്‍ക്കെതിരെ കൂടുതല്‍ സമരപരിപാടികള്‍ തീരുമാനിക്കും. ബന്ധുനിയമന വിവാദത്തില്‍ കെ.ടി ജലീലിനെതിരായ പ്രതിഷേധങ്ങളും ചര്‍ച്ച ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top