കോട്ടയം: ജനാല തുറക്കുന്നതിനിടെ ജനാലയിലൂടെ പുറത്തേക്ക് വീണ് കോളേജ് അധ്യാപകന് മരിച്ചു. കോട്ടയം കുറവിലങ്ങാട് ദേവമാതാ കോളേജ് ഇംഗ്ലിഷ് വിഭാഗം അസി.പ്രൊഫ.ജോര്‍ജ് തോമസ് (45) ആണ് കോളേജിന്റെ മൂന്നാം നിലയില്‍ നിന്നും വീണു മരിച്ചത്.
തിങ്കളാഴ്ച രാവിലെ 8.30ന് ഇംഗ്ലിഷ് വിഭാഗം സ്റ്റാഫ് റൂമിന്റെ ജനാല തുറക്കുന്നതിനിടെയായിരുന്നു അപകടം. ഉടന്‍ തന്നെ കാരിത്താസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.