ആലപ്പുഴ: സംസ്ഥാന സാക്ഷരതാ മിഷന് പരീക്ഷയില്‍ ഒന്നാംറാങ്ക് സ്വന്തമാക്കിയ അക്ഷരമുത്തശ്ശിയെ കാണാന്‍ അന്താരാഷ്ട്ര സംഘമെത്തുന്നു. തൊണ്ണൂറ്റിയാറാം വയസ്സിലെ കാര്‍ത്ത്യായനിയമ്മയുടെ നേട്ടം അന്താരാഷ്ട്ര തലത്തില്‍ വളരെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
വിദൂര വിദ്യാഭ്യാസത്തിന്റെ പ്രചാരണത്തിനും പ്രോത്സാഹനത്തിനുമായി കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ രൂപംകൊടുത്ത കൂട്ടായ്മയായ കോമണ്‍വെല്‍ത്ത് ലേണിംഗ് പ്രതിനിധികളാണ് കാര്‍ത്ത്യായനിയമ്മയെ കാണാന്‍ ആലപ്പുഴയില്‍ എത്തുന്നത്. വ്യാഴാഴ്ച സംഘം കാര്‍ത്ത്യായനിയമ്മയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.
കാര്‍ത്ത്യായനിയമ്മയുടെ നേട്ടം അന്താരാഷ്ട്ര തലത്തില്‍ വിദൂരവിദ്യാഭ്യാസത്തിന്റെയും സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെയും പ്രചാരണത്തിന് ഉപയോഗപ്പെടുത്താനാണ് കോമണ്‍വെല്‍ത്ത് ലേണിംഗ് ശ്രമിക്കുന്നത്.