Latest News

കടക്കെണിയില്‍ നിന്ന് കരകയറണം; ഇന്ത്യയോട് സഹായം അഭ്യര്‍ത്ഥിച്ച് മാലി ദ്വീപ്‌

ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ നിന്നും കടം വാങ്ങിയ തുക തിരികെ നല്‍കാന്‍ ഇന്ത്യയോട് സഹായം അഭ്യര്‍ത്ഥിച്ച് മാലി ദ്വീപ്‌. വികസനപദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കണമെന്നും പ്രതിസന്ധി നേരിടാന്‍ ഇന്ത്യ കൂടെ നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും മാലി ദ്വീപ്‌ വിദേശകാര്യമന്ത്രി അബ്ദുള ഷഹീദ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്ന് മാലി ദ്വീപ്‌ വിദേശകാര്യമന്ത്രി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി കൂടിക്കാഴ്ച നടത്തുന്ന സാഹചര്യത്തിലാണ് അബ്ദുള ഷഹീദിന്റെ പ്രസ്താവന. സുഷമാ സ്വരാജുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അബ്ദുള ഷഹീദ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

മാലിയുടെ ശുദ്ധജലദൗര്‍ലഭ്യത, മാലിന്യ നിര്‍മാര്‍ജ്ജനം, ആരോഗ്യ രംഗത്തെ ശാക്തീകരണം എന്നീ മേഖലകളില്‍ ഇന്ത്യയുടെ സഹായം വേണമെന്നാണ് മാലി ദ്വീപ്‌ വിദേശകാര്യമന്ത്രി വ്യക്തമാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top